National
ബംഗളൂരു: കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് കർണാടകയിൽ ട്രെയിൻ സർവീസുകൾ താറുമാറായി. ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞുവീണതോടെ മംഗളൂരുവിനും യശ്വന്ത്പുരയ്ക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ചു. സുരക്ഷ മുൻനിർത്തി ഇതുവഴിയുള്ള നിരവധി സർവീസുകൾ റദ്ദാക്കുകയും ചിലത് പാതിവഴിയിൽ അവസാനിപ്പിക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രി 8.45 ഓടെയാണ് കനത്ത മഴയ്ക്കിടയിൽ ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായത്. വിവരമറിഞ്ഞ ഉടൻ തന്നെ അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും മണ്ണ് നീക്കം ചെയ്യലും ആരംഭിച്ചിട്ടുണ്ട്. എന്നാൽ പ്രദേശത്ത് മഴ ശക്തമായി തുടരുന്നതും ഇടയ്ക്കിടെ വീണ്ടും മണ്ണിടിച്ചിലുണ്ടാകുന്നതും പ്രതിസന്ധിയാകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഗതാടസം തടസപ്പെട്ടതിനെ തുടർന്ന് ഹാസൻ, സുബ്രഹ്മണ്യ റോഡ്, ശിരിവാഗിലു, ബണ്ട്വാൾ സ്റ്റേഷനുകളിൽ കുടുങ്ങിയ യാത്രക്കാർക്കായി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഞായറാഴ്ചയിലെ മംഗളൂരു ജംഗ്ൻ - യശ്വന്ത്പുര എക്സ്പ്രസും (16540), യശ്വന്ത്പുര - മംഗളൂരു ജംഗ്ൻ എക്സ്പ്രസും (16575) പൂർണമായി റദ്ദാക്കി.
കൂടാതെ നിരവധി ട്രെയിനുകൾ സർവീസ് വെട്ടിച്ചുരുക്കി. എസ്എംവിടി ബംഗളൂരു - മുരുഡേശ്വർ എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു - കോഴിക്കോട് എക്സ്പ്രസ്, വിജയപുര - മംഗളൂരു സെൻട്രൽ എക്സ്പ്രസ് എന്നിവ ഹാസനിലും, കെഎസ്ആർ ബംഗളൂരു - കാർവാർ എക്സ്പ്രസ് സക്ലേശ്പുരിലും യാത്ര അവസാനിപ്പിച്ചു.
മുരുഡേശ്വർ - എസ്എംവിടി ബംഗളൂരു എക്സ്പ്രസ് സുബ്രഹ്മണ്യ റോഡിലും, കോഴിക്കോട് - കെഎസ്ആർ ബംഗളൂരു എക്സ്പ്രസ് കബകപുത്തൂരിലും സർവീസ് അവസാനിപ്പിച്ചു.
Kerala
ആലപ്പുഴ: മഴ കുറഞ്ഞതിനാൽ തോടുകളിലും നദികളിലും ജലനിരപ്പ് താഴ്ന്നത് കുട്ടനാട്ടിലെ രണ്ടാം കൃഷിയുടെ താളം തെറ്റിക്കുന്നു. 30 ശതമാനം മഴക്കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 9,300 ഹെക്ടറിലാണ് കുട്ടനാട്ടിൽ ഇത്തവണ രണ്ടാം കൃഷി നടക്കുന്നത്.
വിത്ത് എത്താൻ ഒരു മാസത്തോളം വൈകിയതിനാൽ വിത താമസിച്ചിരുന്നു. വിതച്ച് 15 ദിവസം കഴിയുമ്പോൾ അടിയിലുള്ള കളകൾ(അടിക്കള) കളയാൻ കളനാശിനി പ്രയോഗിക്കണം.
കാക്കപ്പോള, ചെല്ലിപുല്ല്, കോരപുല്ല് എന്നിവയാണ് രണ്ടാം കൃഷിയിലെ പ്രധാന കളകൾ. കളനാശിനി അടിച്ച ശേഷം 48 മണിക്കൂർ കഴിയുമ്പോൾ പാടത്ത് വെള്ളം കയറ്റും. പിന്നീട് നാലഞ്ചു ദിവസം ഇങ്ങനെ ഇട്ടതിനുശേഷമാണ് വെള്ളമിറക്കുന്നത്.
തോട്ടിൽ വെള്ളം കുറവായതിനാൽ ഒരു പാടത്ത് കളനാശിനി അടിച്ച് വെള്ളം കയറ്റിയിട്ടശേഷം, അത് പമ്പ് ചെയ്ത് പുറത്തുകളഞ്ഞാലേ നിലവിൽ മറ്റൊരു പാടത്ത് കളനാശിനിയടിച്ച ശേഷം വെള്ളം കയറ്റിയിടാനാകൂ എന്നതാണ് സ്ഥിതി. ഇതിനാൽ കളനാശിനി പ്രയോഗം താമസിക്കുകയാണ്. തോട്ടപ്പള്ളി സ്പിൽവേ തകർന്നു കിടക്കുകയാണ്. കുട്ടനാട്ടിൽ ജലനിരപ്പ് താഴ്ന്നാൽ ഇവിടെ നിന്നുള്ള ഉപ്പു ജലം പാടങ്ങളിലേക്കെത്തുകയും കൃഷി തന്നെ നശിക്കുകയും ചെയ്യും. .
വെള്ളക്കുറവ് വളപ്രയോഗത്തെയും ബാധിക്കും. ഫാക്ടംഫോസ്, പൊട്ടാഷ്, യൂറിയ എന്നിവയാണ് ആദ്യ വളപ്രയോഗത്തിൽ നൽകുന്നത്. വളപ്രയോഗ ശേഷം വെള്ളം കയറ്റിയില്ലെങ്കിൽ നെൽച്ചെടികൾ കരിഞ്ഞുണങ്ങും.
പൊതുവിൽ രണ്ടാം കൃഷി ഇറക്കിയ കർഷകർക്ക് കൃഷിയുമായി മുന്നോട്ടു പോകാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്.
Kerala
തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ.
അന്നം മുടക്കിയതല്ലെന്നും ആലപ്പുഴയിൽ സ്ഥലം കൈയേറിയതിൽ ഇടപെട്ടതാണെന്നും കെ. മുരളീധരൻ പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം കൈയേറ്റത്തെക്കുറിച്ച് പരാതി ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴയിൽ ലാബ് നടത്തുന്നത് തടഞ്ഞതാണ് പ്രശ്നം. ലാബിനെതിരെ നടപടി എടുത്തത് ആണ് എതിർപ്പിന് കാരണം. പൊതിച്ചോർ അല്ല. ആശുപത്രിയിൽ ഭക്ഷണം കൊടുക്കുന്നതിനു തടസമില്ലെന്നും മുരളീധരൻ പറഞ്ഞു.
International
ബെർലിൻ: കടുത്ത വേനലും മഴക്കുറവും മൂലം ജർമനിയിലെ പ്രധാന നദികളിൽ ജലനിരപ്പ് വൻതോതിൽ താഴുന്നത് രാജ്യത്തെ കപ്പൽ ഗതാഗതത്തെയും ചരക്കുനീക്കത്തെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു.
യൂറോപ്പിന്റെതന്നെ പ്രധാന ജലപാതയായ റൈൻ നദിയിലടക്കം ജലനിരപ്പ് അപകടകരമായ രീതിയിലാണ് കുറഞ്ഞിരിക്കുന്നത്. ഇത് ജർമനിയുടെ വ്യാവസായിക-സാമ്പത്തിക മേഖലകൾക്ക് വലിയ ഭീഷണിയാകുന്നു.
നദികളിലെ ജലനിരപ്പ് താഴ്ന്നതോടെ വലിയ ചരക്കുകപ്പലുകൾക്ക് പൂർണശേഷിയിൽ സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയാണ്. കപ്പലുകൾ മണലിൽ ഉറച്ചുപോകാതിരിക്കാൻ ഭാരം കുറയ്ക്കേണ്ടതുണ്ട്.
ഇതിനായി പകുതിയോ അതിൽ താഴെയോ മാത്രം ചരക്കുകൾ കയറ്റിയാണ് നിലവിൽ സർവീസുകൾ നടത്തുന്നത്. ഇത് ചരക്കുനീക്കത്തിന്റെ വേഗത്തെയും കാര്യക്ഷമതയെയും ദോഷകരമായി ബാധിച്ചിരിക്കുന്നു.
വ്യവസായങ്ങൾക്ക് ആവശ്യമായ കൽക്കരി, എണ്ണ, കെമിക്കലുകൾ, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവയുടെ വിതരണം മന്ദഗതിയിലായത് ജർമനിയിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും ഉത്പാദനമേഖലയെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. വിതരണശൃംഖലയിലുണ്ടായ ഈ തടസം വരുംദിവസങ്ങളിൽ കടുത്ത വിലക്കയറ്റത്തിനു കാരണമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
പലയിടങ്ങളിലും ജലനിരപ്പ് അപകടകരമായ രീതിയിൽ താഴ്ന്നതോടെ റൈൻ നദിയുടെ അടിത്തട്ടിലെ മണൽത്തിട്ടകൾ പുറത്തുവന്ന് ചെറുകാടുകളും ദ്വീപുകളും രൂപപ്പെട്ടു തുടങ്ങിയിരിക്കുകയാണ്.
നദീമാർഗമുള്ള ഗതാഗതം തടസപ്പെട്ടതോടെ ചരക്കുകൾ നീക്കാൻ ട്രെയിനുകളെയും ട്രക്കുകളെയും അമിതമായി ആശ്രയിക്കേണ്ടിവരികയാണ്.
എന്നാൽ കപ്പലുകൾ വഴി കൊണ്ടുപോകുന്ന അത്രയും ഭീമമായ ചരക്കുകൾ പെട്ടെന്ന് റോഡ്-റെയിൽ മാർഗങ്ങളിലേക്കു മാറ്റുന്നത് നിലവിലെ സാഹചര്യത്തിൽ കടുത്ത ഗതാഗതക്കുരുക്കിനും ചെലവ് വർധയ്ക്കും കാരണമാകുന്നുണ്ട്.
വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
National
ന്യൂഡൽഹി: പ്രോട്ടോക്കോൾ വിഭാഗത്തിന്റെ വീഴ്ചയെത്തുടർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി. ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഉച്ചയ്ക്ക് 2.50ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്യേണ്ടിയിരുന്നത്.
ഡൽഹിയിൽ നടന്ന പോളിറ്റ് ബ്യൂറോ യോഗം പൂർത്തിയാകുന്നതിന് മുൻപ് തന്നെ അദ്ദേഹം പാർട്ടി ആസ്ഥാനത്തുനിന്നും ഇറങ്ങിയിരുന്നു. തുടർന്ന് കേരള ഹൗസിലെത്തി ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് വിമാനത്താവളത്തിലേക്ക് തിരിച്ചത്.
വിമാനത്താവളത്തിൽ എത്തിയ പിണറായി വിജയന് കൃത്യസമയത്ത് ബോർഡിംഗ് അറിയിപ്പ് ലഭിച്ചില്ല. ഇതാണ് യാത്ര മുടങ്ങാൻ കാരണമായതെന്ന് അദ്ദേഹത്തോടൊപ്പമുള്ളവർ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് എത്തുന്ന വിവരം പ്രോട്ടോക്കോൾ വിഭാഗം ഔദ്യോഗികമായി ഇൻഡിഗോ എയർലൈൻസിനെ അറിയിച്ചിരുന്നില്ല.
നിലവിൽ വിമാനത്താവളത്തിൽ തന്നെ തുടരുന്ന പിണറായി വിജയൻ രാത്രി 7.10നുള്ള വിമാനത്തിലാകും കേരളത്തിലേക്ക് തിരിക്കുക. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ പിണറായി തയാറായില്ല.
International
ടോക്കിയോ: ജപ്പാന്റെ തെക്കൻ മേഖലകളിൽ കനത്ത നാശനഷ്ടം വിതച്ച് പേമാരി തുടരുന്നു. രാജ്യത്തു നിലവിലുള്ള കാലവർഷക്കാറ്റിനു പുറമെ ‘മെഖാല’ , ‘ഹിഗോസ്’ എന്നീ രണ്ട് ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾകൂടി ഇന്നു ജപ്പാൻ തീരത്ത് കരതൊടുമെന്നാണ് റിപ്പോർട്ട്.
ഇതോടെ നാളെവരെ രാജ്യത്തിന്റെ കിഴക്കൻ-പടിഞ്ഞാറൻ മേഖലകളിൽ മഴ അതിശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
രണ്ട് കൊടുങ്കാറ്റുകളും ഒരേസമയം അടുത്തടുത്ത് എത്തുന്നതോടെ സങ്കീർണമായ കാലാവസ്ഥാ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
രണ്ട് കൊടുങ്കാറ്റുകൾ പരസ്പരം ആകർഷിച്ച് ഒന്നാകുകയോ ഒന്നിനുപുറകെ ഒന്നായി നീങ്ങുകയോ ചെയ്യുന്നതാണ് ഈ പ്രതിഭാസം. ഇത് വരുംദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനം കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്.
വാരാന്ത്യത്തിൽ കനത്ത മഴ രാജ്യത്തെ യാത്രാസംവിധാനങ്ങളെ വൻതോതിൽ ബാധിച്ചേക്കും. നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി. വ്യോമഗതാഗതത്തെയും പ്രതികൂല കാലാവസ്ഥ സാരമായി ബാധിച്ചു.
വിവിധ വിമാനക്കന്പനികൾ ഒക്കിനാവ, ക്യൂഷു, തൊഹോകു തുടങ്ങിയ മേഖലകളിലേക്കുള്ള നിരവധി സർവീസുകൾ റദ്ദാക്കി.
മഴ ഉത്പാദനമേഖലയെയും ബാധിച്ചതോടെ പ്രമുഖ വാഹനനിർമാതാക്കളായ ടൊയോട്ടയും നിസാനും ഫുകുവോക പ്രവിശ്യയിലെ തങ്ങളുടെ ഫാക്ടറികളിലെ നിർമാണം തത്കാലത്തേക്ക് നിർത്തിവച്ചു.
International
ബെയ്റൂട്ട്: യുദ്ധത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്ന ദക്ഷിണ ലബനനിലെ ജനങ്ങൾക്ക് സഹായവുമായി പോയ കത്തോലിക്കാസംഘടനകളുടെ വാഹനവ്യൂഹത്തിന്റെ യാത്ര വെടിവയ്പിനെത്തുടർന്ന് തടസപ്പെട്ടു.
ലബനനിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് പൗലോ ബൊർജിയയുടെ നേതൃത്വത്തിൽ കാരിത്താസ് തുടങ്ങിയ സംഘടനകളാണ് ദക്ഷിണ ലബനനിലെ സെദാർ കൗണ്ടിയിൽപ്പെട്ട മൂന്ന് ക്രിസ്ത്യൻ ഗ്രാമങ്ങളിൽ ദുരിതാശ്വാസസഹായവുമായി പുറപ്പെട്ടത്.
കുടിവെള്ളം, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, ഇന്ധനം തുടങ്ങിയവയായിരുന്നു 45 ട്രക്കുകളിലായി വ്യാഴാഴ്ച രാവിലെ ബെയ്റൂട്ടിൽനിന്നു കൊണ്ടുപോയത്. എന്നാൽ, ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുണ്ടായ വെടിവയ്പിനെത്തുടർന്ന് യാത്ര തടസപ്പെടുകയായിരുന്നു. ഇതോടെ യാത്രാദിശ മാറ്റേണ്ടിവന്നു.
അധികമായി പത്തു മണിക്കൂർ യാത്ര ചെയ്താണ് സഹായമെത്തിക്കേണ്ട ദെബെൽ, എയ്ൻ എബെൽ, റമെയ്ച് എന്നീ ഗ്രാമങ്ങളിൽ എത്തിച്ചേരാനായത്.
District News
പഴയങ്ങാടി: എരിപുരം-ഏഴോം റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. മരം വീണതിനെ തുടർന്ന വൈദ്യുത ബന്ധവും തകരാറിലായി.
പഴയങ്ങാടി പോസ്റ്റ് ഓഫീസിനു സമീപത്തെ റോഡരികിലെ കൂറ്റൻ പൂമരമാണ് ഇന്നലെ വൈകുന്നേരം നാലോടെ കടപുഴകി വീണത്. മരം മെല്ലെ മെല്ലെ ചാഞ്ഞ് വൈദ്യുത കമ്പിയുടെ മുകളിൽ വീണ് വൈദ്യുത തൂൺ സഹിതം താഴേക്ക് പതിക്കുകയായിരുന്നു.
ഉടൻ തന്നെ കെഎസ്ഇബി ജീവനക്കാർ ലൈനിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചു. അപകടത്തെ തുടർന്ന് രണ്ടു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ എരിപുരം മേലേ ട്രഷറി വഴി തിരിച്ചു വിടുകയായിരുന്നു. പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Kerala
തൃശൂർ: കേരള സിലബസ് കാലഹരണപ്പെട്ടതാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന വസ്തുതകൾക്കു നിരക്കാത്തതാണെന്ന് മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്റെ വിദ്യാഭ്യാസനേട്ടങ്ങളെയും ശാസ്ത്രീയ പാഠ്യപദ്ധതി പരിഷ്കരണത്തെയും അധിക്ഷേപിക്കുന്നതാണു മുഖ്യമന്ത്രിയുടെ നിലപാടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്തു ജനകീയചർച്ചകളിലൂടെയാണ് പാഠ്യപദ്ധതി പരിഷ്കരിച്ചത്. ഒന്നുമുതൽ 11 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ മാറ്റിക്കഴിഞ്ഞു. അടുത്തവർഷം പന്ത്രണ്ടാം ക്ലാസിലും ഇതു നടപ്പാക്കും. കുട്ടികളെ ആധുനിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനു സജ്ജരാക്കാൻ 243 സ്കിൽ സെന്ററുകൾ സ്ഥാപിച്ചു.
അന്ധവിശ്വാസങ്ങൾ നിറഞ്ഞ ദേശീയ വിദ്യാഭ്യാസനയം കേരളത്തിൽ അടിച്ചേൽപ്പിക്കാനും, പൊതുവിദ്യാഭ്യാസത്തെ തകർത്ത് കാവിവത്കരണത്തിനു വഴിയൊരുക്കാനുമുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്.
പിഎം ശ്രീ പദ്ധതി കരാർ കേരളം മരവിപ്പിച്ചത് ഇതിനാലാണ്. കേന്ദ്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമുള്ള മുഖ്യമന്ത്രിയുടെ മാറ്റം ഗൗരവമുള്ളതാണെന്നും പൊതുവിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിംലീഗ് മന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും വി. ശിവൻകുട്ടി തൃശൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.
Kerala
കൊല്ലം: വനംവകുപ്പിൽ ഓൺലൈൻ സ്ഥലമാറ്റം അട്ടിമറിച്ചു സ്ഥലമാറ്റ ഉത്തരവിറക്കി. അഡ്മിനിസ്ട്രേറ്റീവ് രംഗത്തുള്ള ക്ലർക്കുമാരുടെ സ്ഥലമാറ്റ ഉത്തരവാണ് ഇറക്കിയിരിക്കുന്നത്.
ഉത്തരവിൽ 18 എന്നാണ് തീയതി രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഇന്നലെ മാത്രമാണ് ഉത്തരവിറങ്ങിയത്.
മേയ് 15 നു മുൻപ് നടപ്പാക്കേണ്ട പൊതുസ്ഥലംമാറ്റ ഉത്തരവിന്റെ കരടുപോലും ഇതുവരെ ഇറക്കിയിട്ടില്ല. അന്തിമ ലിസ്റ്റ് പോലും മേയ് 15നു മുമ്പ് ഇറക്കേണ്ടതാണ്.
അതേസമയത്തു തന്നെയാണ് 23 ക്ലർക്കുമാരെ സ്ഥലംമാറ്റിക്കൊണ്ട് ഭരണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഉത്തരവിറക്കിയത്. പൊതുസ്ഥലംമാറ്റ ഉത്തരവ് ഓൺലൈൻ മുഖേന നടപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശവും സർക്കാർ ഉത്തരവും നിലനിൽക്കേയാണിത്.
മുമ്പ് മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥലംമാറ്റം നടത്തിയതുമായി ബന്ധപ്പെട്ടു നിരവധി കേസുകളും പരാതികളും ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം ഹൈക്കോടതി ഓൺലൈനാക്കിയത്.
ഓൺലൈൻ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയതിനുശേഷവും സ്ഥലംമാറ്റ ഉത്തരവുകളിൽ മാറ്റം വരുത്തി സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർ ഇഷ്ടക്കാർക്ക് സ്ഥലംമാറ്റം നൽകുന്നുവെന്ന പരാതിയും ജീവനക്കാർക്കിടയിലുണ്ട്.
ഇതേസമയം വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും മിനിസ്റ്റീരിയൽ ജീവനക്കാരുടെയും പൊതുസ്ഥലമാറ്റം ഓൺലൈനായി ഇറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇതിന്റെ കരടു പോലും ഇതുവരെ പ്രസിദ്ധീകരിക്കാത്തതുമൂലം സ്ഥലംമാറ്റം നീട്ടുപോകാനാണ് സാധ്യതയെന്നും ജീവനക്കാർ പറയുന്നു. അധ്യയനവർഷം ആരംഭിക്കുന്നതിനുമുമ്പ് മേയ് 15നുമുമ്പാണ് സാധാരണനിലയിൽ ലിസ്റ്റ് ഇറക്കുന്നത്.
Kerala
കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് ജില്ലയുടെ മലയോര പ്രദേശങ്ങളിൽ വൻ നാശനഷ്ടം. പേരാമ്പ്രയിലും നാദാപുരത്തും വളയത്തുമാണ് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്. പേരാമ്പ്രയില് വീശിയടിച്ച കാറ്റില് നിരവധി വീടുകള്ക്ക് മുകളില് മരങ്ങള് വീണു.
മരം വീണ് വൈദ്യുതി ബന്ധവും താറുമാറായി. റോഡില് മരങ്ങള് വീണതോടെ ഗതാഗത തടസം നേരിട്ടു. ഫയര്ഫോഴ്സ് എത്തി മരങ്ങള് മുറിച്ചു മാറ്റി. കല്ലാച്ചി ടൗണില് കടകളിലേക്ക് വെള്ളം കയറി. വെള്ളക്കെട്ട് കാരണം സംസ്ഥാന പാതയില് ഗതാഗത തടസമുണ്ടായി.
നാദാപുരം വിലങ്ങാട് മേഖലയിലും ശക്തമായ മഴ പെയ്തു. താമരശേരി മലോരമേഖലയിലും മഴ ലഭിച്ചു. അതേസമയം ബംഗാള് ഉള്ക്കടലിൽ ന്യൂനമര്ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Leader Page
മധ്യ ആഫ്രിക്കൻ രാജ്യമായ കാമറൂണിന്റെ തലസ്ഥാനമായ യൗണ്ടെയിൽ മാർച്ച് അവസാനം നടന്ന ലോക വ്യാപാര സംഘടനയുടെ പതിനാലാമത് മന്ത്രിതല സമ്മേളനം (എംസി14) സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാതെ സമ്പൂർണ പരാജയമായി അവസാനിച്ചു.
പാവപ്പെട്ടവർക്ക് പൊതുവിതരണത്തിനുവേണ്ടി കുറഞ്ഞ താങ്ങുവില (എംഎസ്പി) നൽകി ഇന്ത്യ കർഷകരിൽനിന്നു സംഭരിക്കുന്ന ധാന്യങ്ങൾക്കു നൽകുന്ന സബ്സിഡി, ഫിഷറീസ് സബ്സിഡി, സമ്പന്ന രാജ്യങ്ങൾക്ക് അനുകൂലമായി ഇ-കൊമേഴ്സ് ഇടപാടുകളുടെതീരുവയ്ക്ക് ഏർപ്പെടുത്തിയിരുന്ന മോറട്ടോറിയം വീണ്ടും നീട്ടുന്ന കാര്യം, എന്നിവയിലൊന്നും തീരുമാനമെടുക്കാനായില്ല. രണ്ടു വർഷത്തിനുശേഷം ജനീവയിൽ നടക്കുന്ന അടുത്ത മന്ത്രിതല സമ്മേളനത്തിൽ ഡബ്ല്യുടിഒ പരിഷ്കരണത്തിനുള്ള അജണ്ട സമർപ്പിക്കാനുള്ള ശ്രമവും വിജയിച്ചില്ല.
സമവായത്തിലൂടെ തീരുമാനങ്ങളെടുക്കുന്ന ബഹുകക്ഷി സംവിധാനത്തിനു പകരം വൻ സാമ്പത്തികശക്തികളുടെ സമ്മർദത്തിന് വഴങ്ങി തീരുമാനങ്ങൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതാണ് ഡബ്ല്യുടിഒയുടെ കഴിഞ്ഞ ഏതാനും മന്ത്രിതല സമ്മേളനങ്ങളിൽ കണ്ടുവരുന്നത്. രണ്ട് വർഷംമുമ്പ് അബുദാബിയിൽനടന്ന സമ്മേളനവും പൂർണ പരാജയമായിരുന്നു. ഇന്ത്യ ലോക വ്യാപാര സംഘടന ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി രാജ്യത്തെ കർഷകസംഘടനകൾ എതാനും വർഷങ്ങളായി സമരരംഗത്താണ്.
കർഷകർക്കു ദോഷമെന്ന് സംഘടനകൾ
രാജ്യത്തെ പാവപ്പെട്ട കർഷകരുടെ ഉപജീവന സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന നയങ്ങൾ സ്വീകരിക്കുന്നതിൽ കേന്ദ്രസർക്കാരിനെ തടയുന്നത് ഡബ്ല്യുടിഒയുടെ വ്യവസ്ഥകളാണെന്നാണ് രാജ്യത്തെ കർഷകസംഘടനകളുടെ ആക്ഷേപം. ഇത് ശരിവയ്ക്കുന്നതാണ് യൗണ്ടെ സമ്മേളനത്തിലെ സംഭവങ്ങൾ.1995 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ലോക വ്യാപാര സംഘടനാ കരാറിലെ വ്യവസ്ഥകളെക്കുറിച്ചുള്ള ചർച്ചകൾ ഏറെയും നടന്നത് 1980കളുടെ അവസാനമായിരുന്നു.
വികസിത രാജ്യങ്ങളിലെ സമ്പന്ന കർഷകരുടെയും കോർപറേറ്റുകളുടെയും താത്പര്യം സംരക്ഷിക്കാൻ എഴുതിച്ചേർത്ത ഡബ്ല്യുടിഒ കാർഷിക ഉടമ്പടിയിൽ പാവപ്പെട്ട രാജ്യങ്ങളിലെ കർഷകർക്ക് അനുകൂലമായ ഭേദഗതികൾ വേണമെന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ 1995 മുതൽ ആവശ്യപ്പെട്ടു വരുന്നതാണ്. എന്നാൽ, 30 വർഷം കഴിഞ്ഞിട്ടും ഇക്കാര്യം സമ്പന്നരാജ്യങ്ങൾ തടയുകയാണ്.
വികസ്വര രാജ്യങ്ങളിലെ ഗ്രാമവികസനം, ഭക്ഷ്യസുരക്ഷ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് കാർഷിക ഉടമ്പടി പരിഷ്കരിക്കണമെന്ന് 2001ലെ ദോഹ ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനം തീരുമാനിച്ചിരുന്നു. എന്നാൽ, ദോഹ വികസനവട്ടം പിന്നിട്ട് കാൽ നൂറ്റാണ്ട് കഴിയുമ്പോഴും തീരുമാനത്തിലെത്താൻ ഡബ്ല്യുടിഒയ്ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല, കാർഷിക ഉടമ്പടിയുടെ പരിഷ്കരണം 2017ൽ ഡബ്ല്യുടിഒയുടെ അജണ്ടയിൽനിന്നുതന്നെ നീക്കുകയും ചെയ്തു. ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾ കർഷകരിൽനിന്ന് എംഎസ്പി നൽകി ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നതിന് നൽകുന്ന സബ്സിഡിയിൽ നിയന്ത്രണമേർപ്പെടുത്തണമെന്നതാണ് സമ്പന്നരാജ്യങ്ങളുടെ ഇപ്പോഴത്തെ ആവശ്യം.
എല്ലാം കോർപറേറ്റുകൾക്കുവേണ്ടി
കുറഞ്ഞ താങ്ങുവില (എംഎസ്പി) നൽകി കർഷകരിൽനിന്ന് നെല്ലും ഗോതമ്പും പൊതുസംഭരണത്തിനുവേണ്ടി സർക്കാർ ശേഖരിക്കുന്നു. ഇത് പിന്നീട് കുറഞ്ഞ വിലയ്ക്ക് റേഷൻ സമ്പ്രദായത്തിലൂടെ രാജ്യത്തെ പാവപ്പെട്ടവർക്ക് നൽകുന്നു. ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷിതത്വത്തിന്റെ അടിസ്ഥാനശിലയാണ് ഈ രീതി. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 80 കോടി ജനങ്ങൾക്ക് ഒരു മാസം ആളൊന്നുക്ക് അഞ്ചു കിലോ അരിയോ ഗോതമ്പോ നൽകുന്നതിനുള്ള പിഎം ഗരീബ് കല്യാൺ അന്ന യോജന 2028 ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. ഇതു നടപ്പാക്കണമെങ്കിൽ പ്രതിവർഷം 60 ദശലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ എംഎസ്പി നിരക്കിൽ കർഷകരിൽനിന്നു സംഭരിക്കേണ്ടിവരും.
പിഎസ്എച്ചിന്റെ ഭാഗമായി സംഭരിക്കുന്ന അരിയും മറ്റും ഇന്ത്യ വിലകുറച്ച് അന്താരാഷ്ട്ര വിപണിയിലേക്ക് തള്ളുന്നുവെന്നും ഇത് രാജ്യാന്തര ഭക്ഷ്യവിപണിയെ ഇന്ത്യക്ക് അനുകൂലമായി വളച്ചൊടിക്കുന്നുവെന്നുമാണ് സമ്പന്നരാജ്യങ്ങളുടെ ആരോപണം. ഇന്ത്യയിൽ പാവപ്പെട്ടവർക്ക് സൗജന്യനിരക്കിൽ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനെ എതിർക്കാൻ ഡബ്ല്യുടിഒയ്ക്ക് എന്തവകാശമെന്നാണ് ഇന്ത്യയിലെ കർഷകസംഘടനകളുടെ ചോദ്യം. അന്താരാഷ്ട്ര ഭക്ഷ്യധാന്യ വിപണിയെ നിയന്ത്രിക്കുന്ന കോർപറേറ്റുകൾക്കുവേണ്ടിയാണ് ഈ എതിർപ്പെന്നും കർഷകസംഘടനകൾ പറയുന്നു.
വ്യാപാരം വളച്ചൊടിക്കാൻ സാധ്യതയുള്ളആംബർ ബോക്സിലാണ് ഇന്ത്യ ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി നൽകുന്ന സബ്സിഡികളെ ഡബ്ല്യുടിഒ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ അന്തിമ തീരുമാനമാകുന്നതുവരെ അംഗരാജ്യങ്ങൾ ഇന്ത്യക്കെതിരേ നിയമനടപടികൾ സ്വീകരിക്കരുതെന്നും ഡബ്ല്യുടിഒയിൽ ഇതു ചോദ്യം ചെയ്യരുതെന്നും 2013ലെ ബാലി ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനത്തിൽ തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടി ‘പീസ് ക്ലോസ്’ എന്ന പേരിൽ പ്രത്യേക വ്യവസ്ഥയും എഴുതിച്ചേർത്തു. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ഇന്ത്യ കർഷകരിൽനിന്നു സംഭരിക്കുന്ന ധാന്യങ്ങളുടെ സ്റ്റോക്ക് രാജ്യാന്തര വിപണിയിൽ വിറ്റഴിക്കാൻ പാടില്ല എന്ന നിബന്ധനയോടെയാണ് ഡബ്ല്യുടിഒ ഈ താത്കാലിക വ്യവസ്ഥ അംഗീകരിച്ചത്.
ഇന്ത്യയുടെ ആവശ്യങ്ങളെല്ലാം പുറത്ത്
ഇപ്പോൾ നിലവിലുള്ള ‘പീസ് ക്ലോസ്’ സങ്കീർണവും ഭാരിച്ച നടപടിക്രമങ്ങൾ നിറഞ്ഞതുമാണ്. ഭക്ഷ്യസുരക്ഷയ്ക്കു നൽകുന്ന സബ്സിഡി വിഷയത്തിൽ 2017ഓടെ സ്ഥിരം പരിഹാരം കാണാമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ഒമ്പതുവർഷം കഴിഞ്ഞിട്ടും ഒന്നുമായിട്ടില്ല. അന്താരാഷ്ട്ര വില കണക്കാക്കുന്നതിനുള്ള അടിസ്ഥാനവർഷം 1986-88ൽനിന്ന് സമീപകാലത്തേക്കു മാറ്റണമെന്ന ഇന്ത്യയുടെ ആവശ്യവും പരിഗണിച്ചിട്ടില്ല.
സബ്സിഡി കണക്കാക്കുമ്പോൾ വിലക്കയറ്റംകൂടി പരിഗണിക്കണം, ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി നൽകുന്ന സബ്സിഡി വെട്ടിക്കുറവ് വരുത്തേണ്ടതില്ലാത്ത ‘ഗ്രീൻ ബോക്സി’ലേക്ക് മാറ്റണം തുടങ്ങിയവയും ഇന്ത്യയുടെ ദീർഘകാല ആവശ്യങ്ങളിലുണ്ട്. വില കുറഞ്ഞ കാർഷികോത്പന്നങ്ങളുടെ ഇറക്കുമതി പ്രളയത്തിൽനിന്ന് ആഭ്യന്തരവിപണിയെ സംരക്ഷിക്കാൻ അധികതീരുവയും നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ അധികാരം നൽകുന്ന സ്പെഷൽ സേഫ്ഗാർഡ്സ് മെഷേഴ്സ് വേണമെന്ന ആവശ്യവും പരിഗണിക്കാൻ തയാറായിട്ടില്ല.
ഇലക്ട്രോണിക് ഇടപാടുകളുടെ തീരുവ
ഇലക്ട്രോണിക് ഇടപാടുകളുടെമേൽ തീരുവ ചുമത്തുന്നതിന്1998 മുതൽ നിലവിലുണ്ടായിരുന്ന ഇ-കൊമേഴ്സ് മോറട്ടോറിയം ഇത്തവണത്തെ മന്ത്രിതല സമ്മേളനം നീട്ടാതിരുന്നതോടെ റദ്ദായി. ആമസോൺ, മൈക്രോസോഫ്റ്റ്, ആൽഫബെറ്റ്, ആപ്പിൾ, മെറ്റ തുടങ്ങിയ അമേരിക്കൻ കുത്തക കമ്പനികൾക്കാണ് ഇ-കൊമേഴ്സ് മോറട്ടോറിയത്തിന്റെ പ്രയോജനം. ഇ-കൊമേഴ്സ് മോറട്ടോറിയം അവസാനിപ്പിക്കണമെന്ന ആവശ്യത്തിൽനിന്ന് യൗണ്ടെ സമ്മേളനത്തിനുശേഷം ഇന്ത്യ പിന്നോട്ടു പോയിട്ടുണ്ട്.
കരാർ വ്യവസ്ഥ ലംഘിച്ചിട്ടില്ലെങ്കിൽപോലും തർക്കപരിഹാര സമിതിയെ സമീപിക്കാൻ കഴിയുന്ന ‘നിയമം ലംഘിക്കാത്ത പരാതി’ ഉന്നയിക്കുന്നതിന് 1995 മുതൽ മോറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. ഒരു രാജ്യം ബൗദ്ധിക സ്വത്തവകാശ സംരക്ഷണ മേഖലയിൽ പൊതുജനതാത്പര്യം മുൻനിർത്തി ഏർപ്പെടുത്തുന്ന നയപരമായ തീരുമാനങ്ങൾ മറ്റൊരു രാജ്യത്തിന്റെ ലാഭത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകുന്നതിനെ ഈ മോറട്ടോറിയം തടഞ്ഞിരുന്നു.
ഇ-കൊമേഴ്സ് മോറട്ടോറിയം റദ്ദായതുപോലെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണ മേഖലയിലെ മോറട്ടോറിയവും 14-ാമത് സമ്മേളനത്തോടെ അവസാനിച്ചു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഔഷധങ്ങൾ, പുതിയ വിത്തുകൾ, കൃഷിയിൽ ഉപയോഗിക്കുന്ന പുതിയ രാസവസ്തുക്കൾ തുടങ്ങിയവ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനെ ഈ മോറട്ടോറിയം നീങ്ങിയത് പ്രതികൂലമായി ബാധിക്കും.
ഇന്ത്യയിലെ ചെറുകിട കർഷകരെയും പാവപ്പെട്ട മത്സ്യത്തൊഴികളെയും സംരക്ഷിക്കുന്ന തീരുമാനങ്ങൾ എടുക്കുന്നതിൽ ഡബ്ല്യുടിഒയുടെ ഓരോ മന്ത്രിതല സമ്മേളനവും പരാജയപ്പെടുകയാണ്. ലോക വ്യാപാര സംഘടന അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ഡബ്ല്യുടിഒയുടെ തർക്കപരിഹാര സമിതി ആറ് വർഷത്തിലേറെയായി നിർജീവമാണ്. സമ്മേളനത്തിന്റേതായി സുപ്രധാന മന്ത്രിതല പ്രഖ്യാപനവും ഇത്തവണ പുറത്തുവന്നില്ല. വൻകിട സാമ്പത്തികശക്തികൾ ലോക വ്യാപാര സംഘടനയുടെ അടിസ്ഥാനതത്വങ്ങൾ അട്ടിമറിച്ചുകൊണ്ട് തിരുവയിലും ഇറക്കുമതി നിയന്ത്രണങ്ങളിലും ഏകപക്ഷീയമായ നയങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. ആഗോള വ്യാപാരക്രമത്തിന്റെ സുസ്ഥിരതതന്നെ നിരന്തരം തകർക്കപ്പെടുമ്പോൾ സബ്ല്യുടിഒയെക്കൊണ്ട് ആർക്കാണ് പ്രയോജനം എന്ന ചോദ്യം ഓരോ മന്ത്രിതല സമ്മേളനം കഴിയുമ്പോഴും ഉച്ചത്തിൽ മുഴങ്ങുന്നു.
District News
നെയ്യാറ്റിന്കര : നെയ്യാറ്റിന്കര ടൗണ് പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങിയതില് പ്രതിഷേധിച്ച് നഗരസഭ കൗണ്സിലര് ഗ്രാമം പ്രവീണ് വാട്ടര് അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിനു മുന്നില് കുത്തിയിരിപ്പ് സമരം നടത്തി. രാത്രിയിലും തുടര്ന്ന സമരത്തില് പ്രദേശത്തെ ഗുണഭോക്താക്കളും പങ്കെടുത്തു.
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കുടിവെള്ള വിതരണം മുടങ്ങിയതെന്ന് കൗണ്സിലര് ദീപികയോട് പറഞ്ഞു. ഇന്നലെ ഉച്ച കഴിഞ്ഞ് ഓഫീസിലെത്തിയ അദ്ദേഹം വാട്ടര് അഥോറിറ്റി അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം അറിയിച്ചാണ് കുത്തിയിരുപ്പ് സമരം ആരംഭിച്ചത്. വിവരം അറിഞ്ഞ് പ്രദേശത്തെ ചില ഗുണഭോക്താക്കളും സമരത്തിനെത്തി. കുടവും ബക്കറ്റും നിരത്തിയായിരുന്നു സമരം. നെയ്യാറ്റിന്കരയിലെ പുതിയ പ്ലാന്റിന്റെ ഭാഗമായി ജലവിതരണത്തിനായി ദേശീയപാതയ്ക്കു കുറുകെ പുതിയ പിവിസി പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികള് കഴിഞ്ഞ ദിവസം രാത്രി ചെയ്തതായി വാട്ടര് അഥോറിറ്റി അധികൃതര് പറഞ്ഞു. പഴയ പൈപ്പിന് സമീപത്തായാണ് പുതിയവയും സ്ഥാപിക്കുന്നത്. പണി പൂര്ത്തിയാക്കി ജലവിതരണം പുന : സ്ഥാപിക്കുകയും ചെയ്തു. എന്നാല് ഇന്നലെ ഗുണഭോക്താക്കള് അറിയിച്ചപ്പോഴാണ് വിതരണത്തിന് തടസം നേരിട്ടതായി അധികൃതര്ക്ക് ബോധ്യമായത്. എന്തായാലും, വ്യക്തമായ പരിശോധന നടത്തി പ്രശ്ന പരിഹാരം കാണുമെന്ന് അധികൃതര് അറിയിച്ചിട്ടുണ്ട്. കുടിവെള്ള വിതരണം പുനസ്ഥാപിച്ചാലേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് കൗണ്സിലര് പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ തടസപ്പെട്ടെന്ന് റിപ്പോർട്ട്. സാങ്കേതിക തകരാറിനെതുടർന്നാണ് ഡൽഹി, മുംബൈ അടക്കമുള്ള വിമാനത്താവളങ്ങളിലെ സർവീസുകൾ തടസപ്പെട്ടത്. ബുക്കിംഗിനും ചെക്ക്-ഇൻ ചെയ്യാനും എയർലൈനുകൾ ആശ്രയിക്കുന്ന നാവിറ്റെയർ സംവിധാനമാണ് തകരാറിലായതെന്നാണ് വിവരം. ഇതോടെ ചെക്ക് ഇൻ നടപടികൾ വൈകുകയും യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്തു.
ഇന്ന് രാവിലെ 6.45 മുതൽ 7.30 വരെ 45 മിനിറ്റ് നേരമാണ് വിവിധ വിമാനത്താവളങ്ങളിൽ തടസം നേരിട്ടത്. ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികളുടെ വിമാന സർവീസുകളെ ഇത് ബാധിച്ചു. എന്നാൽ ദ്രുതഗതിയിൽ പരിഹാരം കണ്ട ഇൻഡിഗോ 25 മിനിറ്റിനുള്ളിൽ സംവിധാനം പൂർവസ്ഥിതിയിലാക്കി. രാവിലെ 8.25 ഓടെ പ്രതിസന്ധി പൂർണമായി പരിഹരിച്ചു.
റിസർവേഷനുകൾ, ചെക്ക്-ഇൻ, ബോർഡിംഗ് എന്നിവയ്ക്കായാണ് വിമാനക്കമ്പനികൾ നാവിറ്റെയർ സിസ്റ്റത്തെ ആശ്രയിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ സമാനമായ നിലയിൽ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാർ മൂലം 800 വിമാന സർവീസുകൾ വൈകിയിരുന്നു. എന്നാൽ ഇന്ന് എത്ര വിമാന സർവീസുകൾ വൈകിയെന്ന കണക്ക് പുറത്തുവന്നിട്ടില്ല.
പ്രതിദിനം 1500 ലധികം വിമാന സർവീസുകൾ ഡൽഹി വിമാനത്താവളത്തിലും 1000 ത്തിലേറെ സർവീസുകൾ മുംബൈ വിമാനത്താവളത്തിലും ഓപ്പറേറ്റ് ചെയ്യുന്നതായാണ് ഔദ്യോഗിക കണക്ക്.
International
ടോക്കിയോ: വടക്കൻ ജപ്പാനിൽ കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിൽ റോഡ് ഗതാഗതം താറുമാറായി. ജപ്പാനിലുടനീളം 35 പേർ മരിച്ചതായും 393 പേർക്ക് പരിക്കേറ്റതായുമാണു റിപ്പോർട്ട്.
നിരവധി വീടുകൾ തകർന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ 2 മീറ്റർ വരെ മഞ്ഞുവീഴ്ചയാണുണ്ടായിട്ടുള്ളത്. ഇതുമൂലം സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.
ആർട്ടിക് മേഖലയിൽനിന്നുള്ള തണുത്ത വായുവാണ് കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണം. ബുള്ളറ്റ് ട്രെയിനുകൾ ഉൾപ്പെടെ മിക്ക ട്രെയിനുകളും ഓടുന്നില്ല. 1,700ലധികം വീടുകളിൽ വൈദ്യുതിബന്ധം താറുമാറായി.
റോഡിലെ മഞ്ഞുവീഴ്ച കാരണം ആംബുലൻസും ഫയർ ട്രക്കുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ദുരിതമേഖലയിലേക്ക് എത്താൻ കഴിയാത്ത സാഹചര്യമാണെന്ന് അമോറി ഗവർണർ സോയിചിരോ മിയാഷിത മാധ്യമപ്രവർത്തകരോട് പറഞ്ഞു.
District News
തൊടുപുഴ: നഗര മധ്യത്തില് ജലവിതരണ പൈപ്പു പൊട്ടി കുടിവെള്ള വിതരണം മുടങ്ങി. ഗാന്ധി സ്ക്വയറിനു സമീപമാണ് പൈപ്പ് പൊട്ടിയൊഴുകിയത്. തിങ്കളാഴ്ച രാത്രിയോടെ പൈപ്പു തകര്ന്ന് വലിയ തോതില് വെള്ളം പുറത്തേയ്ക്കൊഴുകി. ഇന്നലെ രാവിലെതന്നെ അറ്റകുറ്റപ്പണികള് ആരംഭിച്ചെങ്കിലും രാത്രി വൈകിയും തകരാര് പരിഹരിക്കുന്ന ജോലികള് പൂര്ത്തിയായിട്ടില്ല.
ബംഗ്ലാംകുന്നിലെ ടാങ്കില്നിന്ന് നഗരത്തിലെ വിവിധ മേഖലകളില് വെള്ളമെത്തിക്കുന്ന 150 എംഎം വ്യാസമുള്ള പൈപ്പാണ് പൊട്ടിയൊഴുകിയത്. തുടര്ന്ന് റോഡിലെ ടൈലുകള് നീക്കി കുഴിയെടുത്താണ് തകരാര് പരിഹരിക്കാന് തൊഴിലാളികള് ശ്രമമാരംഭിച്ചത്. ഇവിടെ പൈപ്പിന്റെ ജോയിന്റ് തകര്ന്നതാണ് അറ്റകുറ്റപ്പണി വൈകാന് കാരണം.
ജോയിന്റിന്റെ തകരാര് പരിഹരിച്ച് ഇതു പുനഃസ്ഥാപിച്ച് ജലവിതരണം ഇന്ന് പുനരാരംഭിക്കാന് കഴിയുമെന്ന് വാട്ടര് അഥോറിറ്റി എക്സിക്യൂട്ടീവ് എന്ജിനിയര് പറഞ്ഞു. അറ്റകുറ്റപ്പണിക്കായി റോഡ് വെട്ടിപ്പൊളിച്ചതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും വഴി തിരിച്ചു വിട്ടിരുന്ന
Kerala
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത പുകമഞ്ഞ്. കാഴ്ചപരിധി പൂജ്യം ആയതോടെ റോഡ് വ്യോമ ഗതാഗതം താറുമാറായി. ഡൽഹിയിൽ നിലവിലെ വായു ഗുണനിലവാരതോത് ഗുരുതര അവസ്ഥയിലാണ്.
ഡൽഹി വിമാനത്താവളത്തിൽ മാത്രം എയർ ഇന്ത്യയുടെ 40 സർവീസുകളാണ് കനത്ത പുകമഞ്ഞു മൂലം റദ്ദാക്കിയത്. 150ലധികം വിമാന സർവീസുകൾ വൈകി. നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
വിമാനത്താവളങ്ങളിലേക്ക് പുറപ്പെടും മുൻപേ യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പാക്കണം എന്ന് വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകി. വിമാനങ്ങൾ വൈകാനുള്ള സാധ്യതയുണ്ടെന്ന് ഇൻഡിഗോയും സ്പൈസ് ജെറ്റും അറിയിച്ചു.
താപനിലയിൽ ഉണ്ടായ കുറവും വായുമലിനീകരണം രൂക്ഷമായതുമാണ് ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമാകാൻ കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 8.2 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
കഴിഞ്ഞ മൂന്ന് ദിവസമായി വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിൽ തുടരുകയാണ്. 456 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എക്യുഐ. വായുമലിനീകരണം രൂക്ഷമായതോടെ നിയന്ത്രണങ്ങളും സർക്കാർ കടുപ്പിച്ചു.
Kerala
പത്തനംതിട്ട: ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിന്റെ ആദ്യ ദിവസം തന്നെ ഡോളി സർവീസ് അലങ്കോലപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുള്ളവർ പമ്പയിൽ കാത്തുകിടക്കുകയാണ്.
മരാമത്തും വിജിലൻസും ചേർന്ന് നടത്തേണ്ട പരിശോധന പൂർത്തിയാകാത്തതാണ് സർവീസ് മുടങ്ങാൻ കാരണം. അതേസമയം, സ്വാധീനമുള്ളവർക്ക് ഡോളി സർവീസ് ലഭ്യമാണെന്ന് തീർഥാടകർ ആരോപിച്ചു.